---
title: "കരിപ്പൂരിൽ കളളക്കടത്ത് സ്വർണം പിടികൂടിയതിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ' ; കണ്ണൂരിൽ സജീവ സി പി എം പ്രവർത്തകൻ്റെ ഓട്ടോടാക്സി കത്തിച്ചു"
english_title: "Facebook post against seizure of smuggled gold in Karipur; Active CPM worker's autotaxi burnt in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107351/Facebook post against seizure of smuggled gold in Karipur; Active CPM worker's autotaxi burnt in Kannur"
published_at: "2023-04-06T03:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642df5506e64d_IMG-20230405-WA0086.jpg"
keywords: []
---

# കരിപ്പൂരിൽ കളളക്കടത്ത് സ്വർണം പിടികൂടിയതിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ' ; കണ്ണൂരിൽ സജീവ സി പി എം പ്രവർത്തകൻ്റെ ഓട്ടോടാക്സി കത്തിച്ചു

> **Lead Summary:**  സി.പി.എം പ്രവർത്തകന്റെ ഓട്ടോടാക്സി വാഹനം കത്തിച്ചു. വ്യാപാരി വ്യവസായി സമിതി ഏര്യം യൂണിറ്റ് സെക്രട്ടറിയും സി.പി.എം പ്രവർത്തകനുമായ പി.പി.ഗിരീഷി ന്റെ ടാറ്റാ മാജിക് ഐറിസ് വാഹനമാണ് പൂർണമായും കത്തി നശിച്ചത്.

## Article Content

 സി.പി.എം പ്രവർത്തകന്റെ ഓട്ടോടാക്സി വാഹനം കത്തിച്ചു. വ്യാപാരി വ്യവസായി സമിതി ഏര്യം യൂണിറ്റ് സെക്രട്ടറിയും സി.പി.എം പ്രവർത്തകനുമായ പി.പി.ഗിരീഷി ന്റെ ടാറ്റാ മാജിക് ഐറിസ് വാഹനമാണ് പൂർണമായും കത്തി നശിച്ചത്.

രാത്രി പത്തരക്കാണ് ഗിരീഷ് വീടിന് സമീപമുള്ള പറമ്പിൽ വാഹനം പാർക്ക് ചെയ്തത്. വീട്ടിലേക്ക് വാഹനം പോകാത്തതിനാൽ ഇവിടെയാണ് സ്ഥിരമായി പാർ ക്ക് ചെയ്യാറുള്ളത്.

രാത്രി അയൽക്കാരാണ് വാഹനം കത്തുന്നതായി അറിയിച്ചത്. വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പയ്യന്നൂർ അഗ്നി ശമനസേനയാണ് തീയണച്ചത്. വാഹനം പൂർണമായി കത്തി നശിച്ചു. വിവരമറിഞ്ഞ് പരിയാരം പോലീസും സ്ഥലത്തെത്തി.

സജീവ സി.പി.എം പ്രവർത്തകനായ ഗിരീഷ് കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവള ത്തിൽ നിന്നും കള്ളക്കടത്ത് സ്വർണം പിടികൂടിയത് സംബന്ധിച്ച് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിന്റെ പേരിൽ അലി എന്നയാൾ തന്നെ ഭീഷണിപ്പെടു ത്തുകയും വസ്തുത അറിയാതെ ഇത്തരം പോസ്റ്റുകൾ ഫോർവേഡ് ചെയ്യരുതെന്ന് മു ന്നറിയിപ്പ് നൽകിയതായും ഗിരീഷ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107351/Facebook post against seizure of smuggled gold in Karipur; Active CPM worker's autotaxi burnt in Kannur)